'ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെ, 17 സെന്‍റിലെ വീട്ടിൽ ഞങ്ങള്‍ 10 പേരാണ് താമസിക്കുന്നത്': കൂട്ടുകുടുംബത്തെ കുറിച്ച്‌ ടൊവിനോ

പ്ലാൻ ചെയ്ത് കൂട്ടുകുടുംബമായതല്ല ഞങ്ങള്‍

Update: 2026-04-21 06:14 GMT

കൊച്ചി: സിനിമയിൽ സജീവമായിക്കഴിഞ്ഞാൽ കൊച്ചിയിലേക്കോ മറ്റ് വൻകിട നഗരങ്ങളിലേക്കോ താമസം മാറുകയാണ് പല അഭിനേതാക്കളുടെയും പതിവ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് യുവതാരം ടൊവിനോ തോമസ്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഇരിങ്ങാലക്കുടയിലെ കുടുംബവീട്ടിലാണ് താരവും കുടുംബവും താമസിക്കുന്നത്.

ടൊവിനോയുടെ വാക്കുകൾ

ഞങ്ങളുടെ വീട്ടില്‍ ഇപ്പോഴും ഗൃഹനാഥൻ എന്‍റെ അപ്പൻ തന്നെയാണ്. എനിക്കോ എന്‍റെ ചേട്ടനോ ഗ്രഹനാഥൻ ആകണമെന്ന് തോന്നിയിട്ടേ ഇല്ല. മക്കളായിട്ട് തന്നെ നില്‍ക്കാൻ ഇഷ്ടപ്പെടുന്ന ആള്‍ക്കാരാണ് ഞങ്ങള്‍. കൂട്ടുകുടുംബത്തില്‍ സന്തോഷത്തോടെ ജീവിക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് ഒരുപാട് കാര്യങ്ങള്‍ ശരിയായി വരണം. എല്ലാവരും തമ്മിലുള്ള അടുപ്പവും, അഡ്ജെസ്റ്റ് ചെയ്യാനുള്ള മനസും എല്ലാവരും അതിന്റെ മൂല്യം മനസിലാക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട്. അത്ര എളുപ്പമല്ല അത്. ഒരിക്കലും ഒറ്റപ്പെട്ട് പോകില്ല അതാണ് ഗുണം. ശാരീരികമോ മാനസികമോ ആയിട്ടുള്ള എന്ത് പ്രശ്നമുണ്ടെങ്കിലും അതൊന്ന് തുറന്ന് സംസാരിക്കാൻ ഒരാളെങ്കിലും അവിടെ ഉണ്ടാകും. പ്ലാൻ ചെയ്ത് കൂട്ടുകുടുംബമായതല്ല ഞങ്ങള്‍. ഞങ്ങള്‍ വളർന്നു വലുതായി. ചേച്ചി കല്യാണം കഴിച്ച്‌ ഭർത്താവിന്റെ വീട്ടിലേക്ക് പോയി.

Advertising
Advertising

ഞാനും ചേട്ടനും കല്യാണം കഴിച്ചു. മാറിത്താമസിക്കുന്നതിനെ കുറിച്ച്‌ ആലോചനകളൊക്കെ ഉണ്ടായിരുന്നു. പിന്നെ അതിന് ആരും മെനക്കെട്ടില്ല. പിന്നീടത് വളരെ കണ്‍വീനിയന്റ് ആയിട്ട് തോന്നി. ഞങ്ങളുടെ ഭാര്യമാര് തമ്മിലും നല്ല അടുപ്പമാണ്. അവരും ഞങ്ങളുടെ വീട്ടിലെ എല്ലാവരുമായിട്ടും നല്ല അടുപ്പമാണ്. അങ്ങനെയൊരു ഭാഗ്യം ഉള്ളത് കൊണ്ടാണ് വളരെ സന്തോഷത്തോടെ ഒരു കൂട്ടുകുടുംബത്തില്‍ താമസിക്കാൻ ഞങ്ങള്‍ക്ക് പറ്റിയത്. ഭാഗ്യവും അനുഗ്രഹവുമൊക്കെയാണ്. അതിന് വേണ്ടി എഫെർട്ട് എടുക്കണം. അതെടുക്കാൻ ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും ഉണ്ട്.

17 സെന്‍റിലാണ് ഞങ്ങള്‍ പത്ത് പേരും കുറേ പ്രാവും കോഴിയും പട്ടിയും മീനും തുടങ്ങി കുറച്ചധികം ജീവനുകള്‍ ആ വീട്ടിലുണ്ട്. ലോക്ഡൗണ്‍ സമയത്താണ് മാറുന്നുണ്ടെങ്കിലും കൂട്ടുകുടുംബമായി മാറുള്ളൂ എന്ന് തീരുമാനിക്കുന്നത്. പിന്നെ എല്ലാം കൂടി തിങ്ങിനിറഞ്ഞപ്പോള്‍ അപ്പന്റെ വീട്ടിലേക്ക് പോകാമെന്നായി. അപ്പന്‍റെ തറവാടാണ്. അവിടെയാണ് ഞങ്ങളിപ്പോള്‍ വീട് വച്ചോണ്ടിരിക്കുന്നത്. ഗൃഹനാഥനാണെങ്കിലും എല്ലാം അപ്പന് നോക്കാൻ പറ്റില്ലല്ലോ. അപ്പോള്‍ ചേട്ടനാണ് അവിടുത്തെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. സുജിത് ഭക്തന്‍റെ പോഡ്കാസ്റ്റില്‍ ആയിരുന്നു ടൊവിനോയുടെ തുറന്നുപറച്ചില്‍.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News