ഇന്റര്‍നെറ്റും നെറ്റ്‌വര്‍ക്കുമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താം

ഫോണ്‍ കോളിലൂടെ പണം പിന്‍വലിക്കാനുള്ള സംവിധാനം യുപിഐയില്‍ വന്നിരുന്നു

Update: 2026-07-21 08:32 GMT

ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ പേയ്‌മെന്റ് നടത്താന്‍ സാധിക്കുന്ന പുതിയ സംവിധാനം വരുന്നു. എന്‍എഫ്‌സി അധിഷ്ഠതമായി യുപിഐ പേയ്‌മെന്റ് നടത്താനുള്ള സൗകര്യമാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മറ്റൊരാള്‍ക്കോ

പോയിന്റ് ഓഫ് സെയില്‍സ്(പിഒഎസ്) മെഷ്യനുകളിലേക്കോ പേയ്‌മെന്റ് നടത്താനുളള സൗകര്യമൊരുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് എന്‍എഫ്‌സി വഴി അംഗീകാരം നല്‍കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്‍എഫ്‌സി കൂടുതല്‍ സുരക്ഷിതമായതിനാല്‍ ഇത്തരം ഇടപാടുകള്‍ വ്യാപകമാക്കുന്നതിന് ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല. യുപിഐ ലൈറ്റ് ഡിജിറ്റല്‍ വാലറ്റില്‍ പണം ലോഡ് ചെയ്യുന്നവര്‍ക്കാവും പുതിയ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക.ഇത്തരത്തില്‍ ഡിജിറ്റല്‍ വാലറ്റിലെ പണം എന്‍എഫ്‌സി ഉപയോഗിച്ച് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ പണമിടപാട് നടത്താന്‍ സാധിക്കും.

നേരത്തെ ഫോണ്‍ കോളിലൂടെ പണം പിന്‍വലിക്കാനുള്ള സംവിധാനം യുപിഐയില്‍ വന്നിരുന്നു. *99#, UP1 123PAY എന്നീ സംവിധാനങ്ങളിലൂടെ പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യമാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ മുമ്പ് അവതരിപ്പിച്ചത്. എന്നാല്‍, ഈ സംവിധാനത്തില്‍ ഇന്റര്‍നെറ്റ് വേണ്ടെങ്കിലും നെറ്റ്‌വര്‍ക്ക് ആവശ്യമായിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റോ, നെറ്റ്‌വര്‍ക്കോ ഇല്ലാതെ തന്നെ പുതിയ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് മേന്മ.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News