ഇന്ത്യയില്‍ വന്‍ റിക്രൂട്ടിനൊരുങ്ങി ജെപി മോര്‍ഗന്‍

രണ്ട് മില്യണ്‍ സ്‌ക്വയര്‍ഫീറ്റിലാണ് ഓഫീസ ഒരുങ്ങുന്നത്. 2029 ഓടെ ഇത് പ്രവര്‍ത്തന സജ്ജമാകും

Update: 2026-07-23 07:11 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആയിരം ജീവനക്കാരെ റിക്രൂട്ടലിനൊരുങ്ങി ജെപി മോര്‍ഗന്‍. 1,000 ടെക്‌നോളജി പ്രൊഫഷണല്‍സിനെയാണ് ജെപി മോര്‍ഗന്‍ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍ട്രലിലേക്കാണ് കമ്പനി മെഗാ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നത്.

ക്ലൗഡ് ആര്‍ക്കിടെക്ചര്‍, സൈബര്‍ സെക്യൂരിറ്റി , എഐ ഡാറ്റ പൈപ്പ്‌ലൈന്‍ എന്നീ മേഖലകളിലെ വിദഗ്ധരെയാണ്് കമ്പനി നിമിക്കുന്നത്. നിലവില്‍ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലായി 55,000 ജീവനക്കാര്‍ കമ്പനിക്കുണ്ട്. ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈയിലാണ ജെപിമോര്‍ഗന്റെ പുതിയ സെന്റര്‍ വരുന്നത്.,

Advertising
Advertising

രണ്ട് മില്യണ്‍ സ്‌ക്വയര്‍ഫീറ്റിലാണ് ഓഫീസ ഒരുങ്ങുന്നത്. 2029 ഓടെ ഇത് പ്രവര്‍ത്തന സജ്ജമാകും. ഇവിടെ ഏകദേശം 30,000 ജീവനക്കാര്‍ക്ക് ഒരുമിച്ച്് ജോലി ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.മുംബൈയെ കൂടാതെ ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് കമ്പനിക്ക് സെന്റുകള്‍ ഉള്ളത്.

എഐ മൂലം പല കമ്പനികളും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുമ്പോഴാണ് ജെപി മോര്‍ഗന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. 2026 ജൂലൈ 23 വരെ 322 പിരിച്ചുവിടല്‍ സംഭവങ്ങളിലായി ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷടമുണ്ടായി. 30,000 പേരെ പിരിച്ചുവിട്ട് ഒറാക്കിളാണ് തൊഴില്‍ നഷ്ടത്തില്‍ മുമ്പില്‍. 30,000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News