മാരുതി സുസുക്കി വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ പെട്ടന്ന് വാങ്ങിക്കോ, ഓഗസ്റ്റ് മുതൽ 30,000 രൂപ വരെ വർധിക്കും

നേരത്തെ ജൂണിലും മാരുതി വാഹനങ്ങളുടെ വില കൂട്ടിയിരുന്നു

Update: 2026-07-21 15:54 GMT

മാരുതി സുസുക്കി വാങ്ങാൻ നിങ്ങൾ പ്ലാൻ ചെയ്യുകയാണോ? എങ്കിൽ ഓഗസ്റ്റ് മാസത്തിന് മുമ്പ് തന്നെ വാങ്ങിക്കോളൂ... കാരണം തങ്ങളുടെ വിവിധ മോഡൽ വാഹനങ്ങൾക്ക് 30,000 രൂപ വരെ വില വർധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ്. ഇതുപ്രകാരം പുതുക്കിയ വിലകൾ ഓ​ഗസ്റ്റ് മാസം മുതൽ പ്രബല്യത്തിൽ വരും. നേരത്തെ ജൂണിലും മാരുതി വാഹനങ്ങളുടെ വില കൂട്ടിയിരുന്നു.

നിർമാണച്ചെലവിൽ ഉണ്ടാകുന്ന തുടർച്ചയായ വർധനവിന്റെ ഭാ​ഗമായാണ് ഇത്തരമൊരു തീരുമാനമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഉയർന്ന അസംസ്കൃതവസ്തുക്കളുടെ വില, ​ഗതാ​ഗത ചെലവുകൾ, പണപ്പെരുപ്പം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ വില വർധനവിന് കാരണമായി. ചെലവ് ചുരുക്കാൻ ശ്രമിച്ചെങ്കിലും നിർമാണചെലവുകൾ ഉയരുന്നത് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചെന്നുമാണ് ഓട്ടോമൊബൈൽ ഭീമനായ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ കപ്പൽ ​ഗതാ​ഗതത്തെ ബാധിക്കുകയും അതുവഴി നിർമാണ വസ്തുക്കളുടെ ഇറക്കുമതി പ്രയാസകരമായതുമാണ് പ്രധാന കാരണം. മോഡലുകൾക്ക് അനുസരിച്ച് വില വർധനവിൽ മാറ്റമുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News