ഉമർ ഖാലിദിനെതിരെ ചുമത്തിയത് മണ്ടേല നേരിട്ട അതേ വ്യാജ ഭീകരവാദക്കുറ്റം: സൊഹ്‌റാൻ മംദാനി

ഉമർ എൽ അക്കാദിന്റെ 'വൺ ഡേ, എവരിവൺ വിൽ ഹാവ് ഓൾവെയ്‌സ് ബീൻ എഗെയ്ൻസ്റ്റ് ദിസ്' എന്ന പുസ്തകം ഉദ്ധരിച്ചുകൊണ്ട്, പ്രതിസന്ധികളെല്ലാം ഒഴിഞ്ഞുപോയ ശേഷം എല്ലാവരും തങ്ങൾ അനീതിക്ക് എതിരായിരുന്നു എന്ന് അവകാശപ്പെടാറുണ്ടെന്ന് മംദാനി ചൂണ്ടിക്കാട്ടി

Update: 2026-07-17 11:05 GMT

ന്യൂയോർക്ക്: ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ പിന്തുണച്ച് വീണ്ടും സൊഹ്‌റാൻ മംദാനി. ഒരു കാലത്ത് മണ്ടേലക്ക് നേരെ ഉയർന്ന അതേ രീതിയിലുള്ള വ്യാജ ഭീകരവാദ ആരോപണങ്ങളാണ് ഇന്ന് ഉമർ ഖാലിദിനെതിരെയും ചുമത്തിയിരിക്കുന്നത് എന്ന് മംദാനി കുറ്റപ്പെടുത്തി. നെൽസൺ മണ്ടേല ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിലായിരുന്നു മംദാനി ഉമർ ഖാലിദിനെ പിന്തുണച്ചത്.

ഡൽഹിയിൽ ഒരു രാഷ്ട്രീയ തടവുകാരനായി ഉമർ ഖാലിദ് തന്റെ ആറാമത്തെ വർഷത്തെ തടവുജീവിതത്തിലേക്ക് കടക്കുമ്പോഴും നാം എന്തിനാണ് മൗനം പാലിക്കുന്നത്?, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മികച്ച ഭാവി കെട്ടിപ്പടുക്കാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത് മണ്ടേല മറ്റു സമൂഹങ്ങളോട് കാണിച്ച ഐക്യദാർഢ്യമാണെന്ന് ഓർമ്മിപ്പിച്ച മേയർ, അത്തരമൊരു നിലപാടിലൂടെ മാത്രമേ നമുക്കും മുന്നോട്ട് പോകാനാകൂ എന്ന് വ്യക്തമാക്കി.

Advertising
Advertising

ഉമർ എൽ അക്കാദിന്റെ 'വൺ ഡേ, എവരിവൺ വിൽ ഹാവ് ഓൾവെയ്‌സ് ബീൻ എഗെയ്ൻസ്റ്റ് ദിസ്' എന്ന പുസ്തകം ഉദ്ധരിച്ചുകൊണ്ട്, പ്രതിസന്ധികളെല്ലാം ഒഴിഞ്ഞുപോയ ശേഷം എല്ലാവരും തങ്ങൾ അനീതിക്ക് എതിരായിരുന്നു എന്ന് അവകാശപ്പെടാറുണ്ടെന്ന് മംദാനി ചൂണ്ടിക്കാട്ടി. ഇരിപ്പിടം സുരക്ഷിതമായിരിക്കുമ്പോൾ മാത്രമല്ല, ചരിത്രം അതിന്റെ അന്തിമവിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് നാം എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് യഥാർഥ നീതി അളക്കപ്പെടേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്വന്തം താത്പര്യങ്ങൾക്ക് കോട്ടം തട്ടാത്ത അനുകൂല സമയം വരുന്നതുവരെ ആരും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കാത്തിരിക്കരുതെന്നും, ആ ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ടെന്നും മംദാനി കൂട്ടിച്ചേർത്തു.

ഫലസ്തീനിൽ ഇസ്രായേലിന്റെ തടവിൽ കഴിയുന്ന ഡോക്ടർ ഹുസ്സാം അബു സഫിയ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും നിരവധി ഫലസ്തീൻ കുട്ടികളുടെ മരണത്തെക്കുറിച്ചും സംസാരിച്ച ശേഷമാണ് മംദാനി ഉമർ ഖാലിദിന്റെ വിഷയം ഉന്നയിച്ചത്. 2019-ലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഉമർ ഖാലിദിനെ 2020 സെപ്റ്റംബറിലാണ് ഡൽഹി കലാപത്തിലെ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ശർജീൽ ഇമാം ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രതിചേർക്കപ്പെട്ട ഖാലിദിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ പലതവണ കോടതികൾ തള്ളുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News