'നീ മുസ്‌ലിമാണോ?'; യുഎസിലെ മാളിൽ ഇന്ത്യൻ യുവാവിന് നേരെ വിദ്വേഷാക്രമണം, 15 തവണ കുത്തി

പ്രതിയായ പീറ്റർ മൈക്കൽ ലാർസൻ താൻ മനപ്പൂർവം മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും മുസ്‌ലിംകളെ കൊല്ലുകയാണ് തന്റെ ലക്ഷ്യമെന്നും പൊലീസിനോട് സമ്മതിച്ചു

Update: 2026-07-15 16:39 GMT

യൂട്ടാ (യുഎസ്എ): യുഎസിലെ യൂട്ടായിൽ ഷോപ്പിങ് മാളിൽ ഇന്ത്യക്കാരനായ ജീവനക്കാരന് നേരെ ക്രൂരമായ വിദ്വേഷാക്രമണം. മുസ്‌ലിമാണോ എന്ന് ചോദിച്ച ശേഷമാണ് പ്രതി ഇദ്ദേഹത്തെ 15 തവണ കുത്തിപ്പരിക്കേൽപ്പിച്ചത്. വാലി ഫെയർ മാളിലെ കിയോസ്‌ക് ജീവനക്കാരനായ സുഹൈൽ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. പ്രതിയായ 48 കാരൻ പീറ്റർ മൈക്കൽ ലാർസൻ താൻ മനപ്പൂർവം മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും മുസ്‌ലിംകളെ കൊല്ലുകയാണ് തന്റെ ലക്ഷ്യമെന്നും പൊലീസിനോട് സമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ഇയാളെ സാൾട്ട് ലേക്ക് കൗണ്ടി ജയിലിലടച്ചു.

Advertising
Advertising

സംഭവം നടക്കുമ്പോൾ സമീപത്തെ ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്ന ലൂണ നൂനെസ് എന്ന ജീവനക്കാരിയാണ് അക്രമത്തിന്റെ ഭീകരത വെളിപ്പെടുത്തിയത്. ലാർസൻ ആദ്യം സുഹൈലിന്റെ അടുത്തെത്തി എവിടെ നിന്നാണെന്ന് ചോദിക്കുകയായിരുന്നു. അവൻ എവിടെ നിന്നാണെന്ന് ലാർസൻ ചോദിച്ചു. ''ഞാൻ ഇന്ത്യയിൽ നിന്നാണ്, എന്റെ പേര് സുഹൈൽ'' എന്ന് അവൻ മറുപടി നൽകി. ഉടൻ തന്നെ ലാർസൻ ''നീ മുസ്‌ലിമാണോ'' എന്ന് ചോദിച്ചു. സുഹൈൽ 'അതെ' എന്ന് പറഞ്ഞ നിമിഷം ലാർസൻ കത്തിയെടുത്ത് ക്രൂരമായി കുത്താൻ തുടങ്ങുകയായിരുന്നു- ലൂണ പറഞ്ഞു.

യൂട്ടാ ഇസ്‌ലാമിക് സെന്റർ ഇമാം ഷുഐബ് ദിൻ വ്യക്തമാക്കുന്നത് അനുസരിച്ച്, കുടിക്കാൻ ഒരു കുപ്പി വെള്ളം ചോദിച്ചാണ് ലാർസൻ സുഹൈലിനെ സമീപിച്ചത്. സുഹൈൽ വെള്ളം എടുക്കാൻ തിരിഞ്ഞ നിമിഷം പ്രതി പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സുഹൈലിന് നിരവധി ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടുണ്ട്.

പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മാളിലുണ്ടായിരുന്ന സാധാരണക്കാരായ ആളുകൾ ഓടിക്കൂടി ലാർസനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവരുടെ സമയബന്ധിതമായ ഇടപെടലാണ് സോഹൈലിന്റെ ജീവൻ രക്ഷിച്ചതും വലിയൊരു ദുരന്തം ഒഴിവാക്കിയതും. പ്രതി വലിയ രീതിയിലുള്ള വിദ്വേഷ ആശയങ്ങൾ വെച്ചുപുലർത്തുന്നയാളാണെന്നും കൂട്ടക്കൊലകൾ ആസൂത്രണം ചെയ്യുന്ന തരത്തിൽ പൊതുജനങ്ങൾക്ക് വലിയ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കുടുംബത്തിന്റെ ഏക ആശ്രയമാണ് സുഹൈൽ എന്ന് സുഹൃത്തുക്കൾ പറയുന്നു. കഠിനാധ്വാനിയായ അദ്ദേഹത്തിന് ഭാര്യയും രണ്ട് ചെറിയ കുഞ്ഞുങ്ങളുമുണ്ട്. ചികിത്സാ ചെലവുകൾക്കായി ഇൻഷുറൻസ് ഇല്ലാത്തതിനാൽ സുഹൃത്തുക്കൾ ഇപ്പോൾ ധനസമാഹരണം നടത്തുന്നുണ്ട്. ''ഇത് തികച്ചും ഭ്രാന്തമായ അവസ്ഥയാണ്. വിദ്വേഷ ആക്രമണങ്ങൾക്ക് ഇവിടെ യാതൊരു സ്ഥാനവുമില്ല. അവൻ എപ്പോഴും പുഞ്ചിരിയോടെ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരുന്നു. ഒരു മനുഷ്യനെ കൊല്ലുമ്പോൾ നിങ്ങൾ ഒരാളെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനുമാണ് കൊല്ലുന്നത്. അവനെ സംരക്ഷിക്കാൻ എനിക്ക് അവിടെ ഉണ്ടാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു''- സുഹൈലിന്റെ മാനേജരായ അദ്‌നാൻ മുഹമ്മദ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News