സ്വര്‍ണം കൊണ്ടുള്ള നിബ്, വജ്രങ്ങളും രത്നക്കല്ലുകളും പതിച്ച ബോഡി; വില 17.35 കോടി, ലോകത്തിലെ ഏറ്റവും വില കൂടിയ പേനയെക്കുറിച്ചറിയാം

രണ്ട് രൂപ മുതൽ ലക്ഷക്കണക്കിന് വില വരുന്ന പേനകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്

Update: 2025-11-22 05:11 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: കാണുമ്പോൾ ഒരു സാധാരണ വസ്തുവായി തോന്നുമെങ്കിലും മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും ശക്തമായ ഉപകരണങ്ങളിൽ ഒന്നാണ് പേന. ചരിത്രത്തിലുടനീളം പേനകൾക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. ഒരു തൂലിക ഒരാളുടെ സ്വന്തം ചിന്തകളെ പകർത്തുന്നു, ഒരാളുടെ ഓർമകൾ സൂക്ഷിക്കുന്നു, ഒരാളുടെ ചിന്തകളെയും ഭാവനയെയും യാഥാർഥ്യമാക്കി മാറ്റുന്നു.

രണ്ട് രൂപ മുതൽ ലക്ഷക്കണക്കിന് വില വരുന്ന പേനകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആഡംബര പേനകൾ നിർമിക്കുന്ന കമ്പനികളിൽ മുന്നിൽ നിൽക്കുന്ന കമ്പനിയാണ് മോണ്ട്ബ്ലാങ്ക്.1906-ൽ സ്ഥാപിതമായ ഈ ജർമ്മൻ ബ്രാൻഡ് പേനകളിലെ മുൻനിര ബ്രാന്‍ഡാണ്. ലോകനേതാക്കൾ, ശതകോടീശ്വരന്‍മാര്‍, പ്രശസ്തരായ കലാകാര്‍ തുടങ്ങി ഭൂരിഭാഗം പ്രമുഖ്യ വ്യക്തികളും മോണ്ട്ബ്ലാങ്കിന്‍റെ ആരാധകരാണ്. വിലക്ക് അപ്പുറത്തേക്ക് ഇതിന്‍റെ സവിശേഷമായ ഡിസൈനാണ് മോണ്ട്ബ്ലാങ്കിന്‍റെ പേനകളെ പേനകളുടെ ലോകത്ത് വ്യത്യസ്തമാക്കുന്നത്. കരകൗശല വൈദഗ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് മോണ്ട്ബ്ലാങ്ക് പേനകൾ.

Advertising
Advertising

യന്ത്രങ്ങൾ കൊണ്ടല്ല, മറിച്ച് കൈകൾ ഉപയോഗിച്ചാണ് മോണ്ട്ബ്ലാങ്ക് പേനകൾ നിര്‍മിക്കുന്നത്. ഓരോ പേനയും ഒന്നിലധികം നിര്‍മാണ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് അന്തിമരൂപത്തിലെത്തുന്നത്. ഓരോ ഘട്ടവും വിദഗ്ധരായ കരകൗശല വിദഗ്ധരുടെ കൈകകളിലൂടെ കടന്നുപോകുന്നു. ലിമിറ്റഡ് എഡിഷനായി പുറത്തിറങ്ങുന്ന പല മോണ്ട്ബ്ലാങ്ക് പേനകൾക്കും കോടിക്കണക്കിന് രൂപയാണ് വില.

ഉദാഹരണത്തിന്, മോണ്ട്ബ്ലാങ്ക് താജ്മഹൽ ലിമിറ്റഡ് എഡിഷൻ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വിലയേറിയ പേനകളിൽ ഒന്നാണ്. മുഗൾ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേന നിര്‍മിച്ചത്. ലോകത്ത് ആകെ 10 പേനകൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. 17.35 കോടി രൂപയാണ് ഈ ലിമിറ്റഡ് എഡിഷൻ പേനയുടെ വില. സ്വര്‍ണനിറത്തിൽ സൂക്ഷ്മമായി ചെയ്ത കൊത്തുപണികൾ, ഇന്ദ്രനീലം, വജ്രം, മാണിക്യം എന്നീ വിലയേറിയ രത്നക്കല്ലുകൾ പതിപ്പിച്ച ബോഡി, എന്നിവ ഈ പേനയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. 18 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഇതിന്‍റെ നിബ് നിര്‍മിച്ചിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പർവതമായ മോണ്ട് ബ്ലാങ്കിന്റെ ഉയരം, ഇപ്പോൾ ബ്രാൻഡിന്റെ ഒരു സിഗ്നേച്ചർ ചിഹ്നമാണ്.

പേനയുടെ ബോഡി വിലയേറിയ റെസിൻ, ശുദ്ധമായ സ്വർണം, പ്ലാറ്റിനം എന്നിവകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പേനയുടെ ടോപ്പിലുള്ള ആറ് നക്ഷത്രങ്ങൾ മഞ്ഞുമൂടിയ മോണ്ട് ബ്ലാങ്ക് പർവതത്തിലെ ആറ് ഹിമാനികളെ പ്രതിനിധീകരിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News