യുഎസിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ് നടത്തിയ 20 കാരനെ വെടിവെച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്

Update: 2025-04-18 02:06 GMT
Advertising

ഫ്ലോറിഡ: ഫ്ലോറിഡ സർവകാലശാലയിൽ ഇരുപതുകാരൻ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരി​ക്കേറ്റതായി റിപ്പോർട്ട്. അക്രമിയായി ഫീനിക്സ് ഇക്നറെ വെടിവെപ്പിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ മകനാണ്.

​കൊല്ലപ്പെട്ടത് സർവകാലശാല വിദ്യാർത്ഥികൾ അല്ലെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.വെടിവെപ്പിന് പിന്നാലെ കാമ്പസ് താൽക്കാലികമായി അടച്ചു. ക്യാമ്പസിൽ ഉടനീളം അടിയന്തര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ, ഫാക്കൽറ്റി, ജീവനക്കാർ എന്നിവർ സുരക്ഷിത സ്ഥലങ്ങളി​ലേക്ക് മാറണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു.

മുൻകരുതൽ എന്ന നിലയിൽ ക്ലാസുകളും പരിപാടികളും റദ്ദാക്കി. ഫ്ലോറിഡയിലെ 12 പൊതുസർവകലാശാലകളിൽ ഒന്നാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. 2014 ൽ കാമ്പസിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News