ദുബൈയിലെ മലയാളി യുവതിയുടെ കൊലപാതകം; പിടിയിലായത് തിരുവനന്തപുരം സ്വദേശി

അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന

Update: 2025-05-13 04:50 GMT
Advertising

ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് പിടിയിൽ. അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. വിതുര ബോണക്കാട് സ്വദേശി ആനിമോൾ ഗിൽഡയാണ് (26) കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി ദുബൈ വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്.

ഇൻസ്റ്റഗ്രമിലൂടെ പരിചയത്തിലായആനിമോളെ യുഎഇയിലെത്തിച്ചത് ഇയാളാണെന്ന് സൂഹൃത്തുക്കൾ പറയുന്നു. ഒന്നരവർഷം മുമ്പ് യുഎഇയിലെത്തിയ ആനിമോൾ ക്രെഡിറ്റ് സെയിൽസ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാൻ പ്രതി അബൂദബിയിൽ നിന്ന് ദുബൈയിലെത്തിയിരുന്നു. പിന്നീടാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്നത്. ഇവർക്കിടയിലെ അഭിപ്രായവ്യത്യാസവും തർക്കവും കൊലപാതകത്തിലെത്തി എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം.

ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ വിശദ അന്വേഷണം തുടരുകയാണെന്നാണ് വിവരം. നടപടികൾ പൂർത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News