'എനിക്ക് മടുത്തു, നമുക്കിത് അവസാനിപ്പിക്കാം': തെളിവ് ചോദിച്ചതിന് അഭിമുഖം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി ട്രംപ്‌

"നമുക്കിത് അവസാനിപ്പിക്കാം. എനിക്ക് മടുത്തു. നന്ദി ഡാർലിംഗ്," എന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്റെ മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോവുകയായിരുന്നു.

Update: 2026-06-08 06:50 GMT

വാഷിംഗ്ടൺ: തെളിവുകൾ ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ അമേരിക്കൻ വാർത്താ ചാനലായ എൻബിസി ന്യൂസിന്റെ 'മീറ്റ് ദ പ്രസ്സ്' പരിപാടിക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചാനൽ അവതാരകയായ ക്രിസ്റ്റൻ വെൽക്കറുടെ ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. 

"നമുക്കിത് അവസാനിപ്പിക്കാം. എനിക്ക് മടുത്തു. നന്ദി ഡാർലിംഗ്," എന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്റെ മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോവുകയായിരുന്നു. 

അമേരിക്കൻ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു എന്ന തന്റെ സ്ഥിരം ആരോപണങ്ങൾ ട്രംപ് അഭിമുഖത്തിലും ആവർത്തിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ തെളിവ് ഹാജരാക്കാൻ അവതാരക ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. നിലവിൽ കാലിഫോർണിയയിൽ നടക്കുന്ന വോട്ട് എണ്ണലിൽ അട്ടിമറി നടക്കുന്നുണ്ടെന്നും വോട്ടെണ്ണൽ വൈകുന്നത് ഇതിന് തെളിവാണെന്നും ട്രംപ് വാദിച്ചു. കാലിഫോർണിയയിലെ നിയമപ്രകാരം തപാൽ വോട്ടുകൾ കൃത്യമായി എണ്ണിത്തീർക്കാൻ സമയമെടുക്കുമെന്ന് വെൽക്കർ ചൂണ്ടിക്കാണിച്ചെങ്കിലും ട്രംപ് അത് അംഗീകരിക്കാൻ തയ്യാറായില്ല. "അവർ തെരഞ്ഞെടുപ്പിൽ കള്ളത്തരം കാണിക്കുകയാണ്. എനിക്ക് ഇതറിയാൻ ചുറ്റുമൊന്ന് നോക്കിയാൽ മാത്രം മതി" എന്നായിരുന്നു ട്രംപിന്റെ മറുപടി. 

Advertising
Advertising

മുൻ ഭരണകൂടം വേട്ടയാടിയവർക്ക് നഷ്ടപരിഹാരം നൽകാനായി ട്രംപ് മുന്നോട്ടുവെച്ച 1.8 ബില്യൺ ഡോളറിന്റെ 'ആന്റി വെപ്പണൈസേഷൻ ഫണ്ടിനെ' കുറിച്ച് ചോദിച്ചപ്പോഴാണ് തർക്കം രൂക്ഷമായത്. മുൻ പ്രസിഡന്റ് ജോ ബൈഡനെയും അമേരിക്കൻ മാധ്യമങ്ങളെയും ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ലെന്ന് അവതാരക വ്യക്തമാക്കിയതോടെ ട്രംപ് കൂടുതൽ പ്രകോപിതനായി. "നിങ്ങൾ എല്ലാ മറച്ചുവെക്കുകയാണ്. ഈ മാധ്യമങ്ങളെല്ലാം കള്ളന്മാരാണ്. എൻബിസിയും എബിസിയും സിഎൻഎന്നും ഒക്കെ ഒരു വശത്ത് മാത്രം നിൽക്കുന്ന കള്ളന്മാരുടെ ശൃംഖലയാണ്," ട്രംപ് ആരോപിച്ചു. 

അഭിമുഖത്തിനായി താൻ വിസ്കോൺസിൻ വരെ യാത്ര ചെയ്താണ് വന്നതെന്ന് അവതാരക ഓർമ്മിപ്പിച്ചപ്പോൾ, "ഞാൻ ഇവിടെ ഒരു മണിക്കൂറോളമാണ് നിങ്ങളോടൊപ്പം മഴയത്ത് ഇരുന്നത്. നിങ്ങൾക്ക് ആവശ്യത്തിന് സമയം തന്നു കഴിഞ്ഞു. രാജ്യത്തെ മാധ്യമങ്ങളെ ആദ്യം നേരെയാക്കൂ," എന്ന് പറഞ്ഞുകൊണ്ട് ട്രംപ് മുറിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News