ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണം; നിർദേശവുമായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി

7,500-ഓളം ഇന്ത്യൻ പൗരന്മാർ ഇപ്പോഴും ഇറാനിൽ തുടരുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്

Update: 2026-06-08 10:51 GMT

തെഹ്‌റാൻ: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന നിർദേശവുമായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളായതിനെ തുടർന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിക്കുന്ന എട്ടാമത്തെ യാത്രാ നിർദേശമാണിത്.

ടെഹ്‌റാന്റെ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി മധ്യ-പടിഞ്ഞാറൻ ഇറാൻ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് എംബസി നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇറാനിലുള്ള വിദ്യാർത്ഥികൾ, വ്യവസായികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ നിർദ്ദേശം ബാധകമാണ്.

Advertising
Advertising

ഫെബ്രുവരിയിൽ ഇസ്രായേലും അമേരിക്കയും ഇറാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തോടെയാണ് മേഖലയിൽ സംഘർഷം കടുത്തത്. അന്ന് ഒൻപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിൽ ഉണ്ടായിരുന്നത്. തുടർന്ന് ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ സമയത്ത് രാജ്യം വിടാൻ എംബസി നിർദ്ദേശം നൽകിയിരുന്നു. ഇതിനോടകം 1,800-ഓളം ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെങ്കിലും 7,500-ഓളം ഇന്ത്യൻ പൗരന്മാർ ഇപ്പോഴും ഇറാനിൽ തുടരുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News