ഇസ്രായേലിന് നേരെ ഇറാന്റെ രണ്ടാംഘട്ട മിസൈൽ ആക്രമണം; ഹൈഫയിലെ കെമിക്കൽ പ്ലാന്റ് ലക്ഷ്യമിട്ടെന്ന് ഐആര്‍ജിസി

തെൽ അവീവ്​ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ്​ റിപ്പോർട്ട്.

Update: 2026-06-08 08:25 GMT

തെല്‍ അവീവ്: മണിക്കൂറുകൾക്കിടെ തുടർച്ചയായ രണ്ടാം തവണയും ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ രണ്ടാം ഘട്ട മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം തന്നെ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് ഇസ്രായേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ലക്ഷക്കണക്കിന് ജനങ്ങളാണ് സുരക്ഷിത താവളങ്ങൾ തേടി അഭയം പ്രാപിച്ചത്. തെൽ അവീവ്​ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ്​ റിപ്പോർട്ട്. 

തെഹ്റാന്‍, തബ്രീസ്, ഇസ്ഫഹാൻ തുടങ്ങിയ പ്രമുഖ ഇറാനിയൻ നഗരങ്ങളിലും ഇറാന്റെ പെട്രോകെമിക്കൽ കേന്ദ്രങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങൾ കടുത്തത്. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. 

Advertising
Advertising

ഇസ്രായേലിലെ പ്രമുഖ തുറമുഖ നഗരമായ ഹൈഫയിലെ കെമിക്കൽ പ്ലാന്റിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആര്‍ജിസി) സ്ഥിരീകരിച്ചു. തങ്ങളുടെ പെട്രോകെമിക്കൽ പ്ലാന്റിന് നേരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും ഐആര്‍ജിസി വ്യക്തമാക്കി. മേഖലയിലെ സൈനികേതര ലക്ഷ്യങ്ങൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ ഇനിയും ആക്രമണം തുടർന്നാൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഇറാന്റെ റെവല്യൂഷണറി ഗാർഡ് നൽകി.

സംയമനം പാലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തള്ളിയാണ്​ ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത്​. അതേസമയം ആക്രമണത്തോടെ താൽക്കാലികമായി നിലനിന്നിരുന്ന വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും മേഖലയിൽ സമ്പൂർണ്ണ യുദ്ധസാധ്യത നിലനിൽക്കുകയുമാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News