സ്വന്തം തട്ടകത്തിൽ ഗോവയെ തോൽപിച്ച് ബെംഗളൂരു; ഫൈനലിനോടടുത്ത് ഛേത്രിയും സംഘവും, 2-0
ഏപ്രിൽ ആറിന് ഗോവൻ തട്ടകമായ ഫത്തോഡയിലാണ് ഐഎസ്എൽ രണ്ടാംപാദ സെമി ഫൈനൽ
ബെംഗളൂരു: ഐഎസ്എൽ ആദ്യപാദ സെമിയിൽ ബെംഗളൂരു എഫ്‌സിക്ക് ജയം. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് എഫ്‌സി ഗോവയെയാണ് തോൽപിച്ചത്. എഡ്ഗർ മെൻഡിസ്(51) ഗോൾനേടിയപ്പോൾ, സന്തേഷ് ജിങ്കന്റെ (42)സെൽഫ് ഗോളും ആതിഥേയർക്ക് അനുകൂലമായി.
.@bengalurufc takes control heading into the 2nd leg! 💪#BFCFCG #ISL #LetsFootball #ISLPlayoffs #BengaluruFC #FCGoa | @JioHotstar @StarSportsIndia @FCGoaOfficial @edgarmendez9 pic.twitter.com/BlsvUJfZw8
— Indian Super League (@IndSuperLeague) April 2, 2025
ഐഎസ്എല്ലിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ടാണ് ഗോവ ഐഎസ്എൽ യോഗ്യത നേടിയത്. പ്ലേഓഫിൽ മുംബൈ സിറ്റി എഫ്‌സിയെ തോൽപിച്ചാണ് ബെംഗളൂരു അവസാന നാലിൽ ഇടംപിടിച്ചത്. പന്തടക്കത്തിലും ഷോട്ടുതിർക്കുന്നതിലും മുന്നിലാണെങ്കിലും ഫിനിഷിങിലെ പോരായ്മകളാണ് സന്ദർശകർക്ക് തിരിച്ചടിയായത്. ഏപ്രിൽ ആറിന് സ്വന്തം തട്ടകമായ ഫത്തോഡ സ്‌റ്റേഡിയത്തിൽ മൂന്ന് ഗോൾ മാർജിനിലെങ്കിലും ജയിക്കാനായാൽ മാത്രമാകും ഗോവക്ക് ഫൈനൽ ഉറപ്പിക്കാനാകുക. രണ്ടാം സെമിയിൽ നാളെ ജംഷഡ്പൂർ എഫ്‌സി മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ നേരിടും.