Writer - Athique Haneef
Web Journalist at MediaOne
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പരീക്ഷക്ക് നിങ്ങളെ നിർവചിക്കാൻ കഴിയില്ലെന്നും നിങ്ങൾ മാർക്‌ഷീറ്റിനുമപ്പുറം വലതാണെന്നും മോദി വിദ്യാർഥികളോട് പറഞ്ഞു.
'സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ! ഇത് നിങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മാതാപിതാക്കൾ, അധ്യാപകർ, മറ്റുള്ളവർ എന്നിവരുടെ പങ്കിനെ കൂടെ അംഗീകരിക്കേണ്ട ദിവസമാണ് ഇന്ന്.'
'എക്സാം എഴുതിയവർക്ക് മുന്നിലുള്ള എല്ലാ അവസരങ്ങളിലും മികച്ച വിജയം ആശംസിക്കുന്നു! സ്കോറുകളിൽ അല്പം നിരാശ തോന്നുന്നവരോട് ഒരു പരീക്ഷക്ക് ഒരിക്കലും നിങ്ങളെ നിർവചിക്കാൻ കഴിയില്ല. നിങ്ങളുടെ യാത്ര വളരെ വലുതാണ്. നിങ്ങളുടെ ശക്തി മാർക്‌ഷീറ്റിനപ്പുറം പോകുന്നു.' പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
To those who feel slightly dejected at their scores, I want to tell them: one exam can never define you. Your journey is much bigger and your strengths go far beyond the mark sheet. Stay confident, stay curious because great things await. #ExamWarriors
— Narendra Modi (@narendramodi) May 13, 2025
ഇന്നാണ് സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചത്. 93 ശതമാനത്തിലധികം വിദ്യാർഥികൾ പത്തിൽ വിജയിച്ചപ്പോൾ 88.39 ശതമാനം കുട്ടികളാണ് 12-ൽ വിജയിച്ചത്.
രണ്ട് പരീക്ഷകളിലും ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് മുന്നിൽ.