Writer - Athique Haneef
Web Journalist at MediaOne
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്‌ലിം യുവാവിനെ ഒരു കൂട്ടം ആളുകൾ 'ജയ് ശ്രീ റാം' വിളിക്കാൻ നിർബന്ധിച്ചതായി പരാതി. ഇരയായ സുഹൈൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ യുവാവിനോട് മോശമായി പെരുമാറുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തു.
'അവർ എന്നോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് 'ജയ് ശ്രീ റാം' വിളിക്കാൻ നിർബന്ധിക്കുകയും വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു'. സുഹൈൽ പറഞ്ഞു.
ഇരയായ സുഹൈലിന്റെ പരാതിയിൽ തിരിച്ചറിഞ്ഞ ഒരാൾക്കും തിരിച്ചറിയാത്ത അഞ്ച് പേർക്കുമെതിരെ കേസെടുത്തു. അന്വേഷണം ആരംഭിച്ചതായും പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മഥുരയിലെ റായ പൊലീസ് കൂട്ടിച്ചേർത്തു.