ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ മര്‍ദിച്ചു: 17 കാരന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്
15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പരാതി
Update: 2025-05-15 08:11 GMT
പാലക്കാട്: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് തലയ്ക്ക് ഗുരുതര പരിക്ക്. പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസിനാണ് പരിക്കേറ്റത്. 15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പരാതി. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പട്ടാമ്പി പൊലീസ് അറിയിച്ചു.