കോട്ടയം മോസ്കോയിൽ സ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയില്‍
ശരീരത്തിൽ മുറിവേറ്റ പാടുകളുകളും രക്തക്കറയും കണ്ട ആംബുലൻസ് ഡ്രൈവറാണ് പൊലീസിൽ വിവരമറിയിച്ചത്
Update: 2025-04-28 06:54 GMT
കോട്ടയം: ചങ്ങനാശ്ശേരി മോസ്കോയിൽ സ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്.സംഭവത്തിൽ ഭർത്താവ് അനീഷിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ഇരുവരും തമ്മിൽ സ്ഥിരമായി പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
മല്ലികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നുകയായിരുന്നു. ശരീരത്തിൽ മുറിവേറ്റ പാടുകളുകളും രക്തക്കറയും കണ്ട ആംബുലൻസ് ഡ്രൈവറാണ് പൊലീസിൽ വിവരമറിയിച്ചത്. തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.