അതിര്‍ത്തി തര്‍ക്കം; വർക്കലയിൽ അഭിഭാഷകനും യുവാവിനും മര്‍ദനമേറ്റു
ചെറുന്നിയൂർ സ്വദേശികളായ ജയേഷ് ,ജഗദീഷ് എന്നിവരാണ് മർദിച്ചത്
Update: 2025-04-28 09:09 GMT
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അതിർത്തി തർക്കത്തിനിടെ യുവാവിനും അഭിഭാഷകനും മർദനമേറ്റു. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അഡ്വ. അജിൻ പ്രഭയ്ക്കാണ് മർദനമേറ്റത്. രക്ഷിക്കാൻ ശ്രമിച്ച കൃഷ്ണദാസ് എന്നയാൾക്കും മർദനമേറ്റു. ചെറുന്നിയൂർ സ്വദേശികളായ ജയേഷ് ,ജഗദീഷ് എന്നിവരാണ് മർദിച്ചത്. മൺവെട്ടി കൊണ്ടും തടി കഷണം കൊണ്ടും അടിക്കുകയായിരുന്നു.
Updating...