സ്ട്രോങ് റൂം സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യുഡിഎഫ്

പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റുക, സുരക്ഷാ വീഴ്ചയിൽ ജില്ലാ കലക്ടർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കും

Update: 2026-04-23 03:18 GMT

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ്ങ് റൂമുകളിലുണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഹൈക്കോടതിയെ സമീപിക്കും. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റുക, സുരക്ഷാ വീഴ്ചയിൽ ജില്ലാ കലക്ടർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കും.

പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂമിനോട് ചേർന്ന് മെറ്റീരിയൽ റൂം സജ്ജീകരിച്ചത് തന്നെ വലിയ സുരക്ഷാ വീഴ്ചയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. സാധാരണഗതിയിൽ മെറ്റീരിയൽ റൂം സ്ട്രോങ്ങ് റൂമിന് സമീപം സ്ഥാപിക്കാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി സ്ട്രോങ്ങ് റൂമിന്റെ ഇന്നർ പെരിമീറ്ററിലേക്ക് ആളുകൾ പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവകരമായ പിഴവാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

Advertising
Advertising

സ്ട്രോങ്ങ് റൂമുകൾ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കർശന നിർദേശം നിലനിൽക്കെ ഭരണാധികാരി സ്ട്രോങ്ങ് റൂമിന് സമീപം പോയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ നോട്ടീസ് അയച്ചതല്ലാതെ ഉദ്യോഗസ്ഥനെതിരെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജില്ലാ ഭരണാധികാരി എന്ന നിലയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ജില്ലാ കളക്ടർക്കും വീഴ്ച പറ്റിയതായാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഈ സാഹചര്യത്തിൽ പേരാമ്പ്ര, കൊയിലാണ്ടി ഭരണാധികാരികളെ ചുമതലകളിൽ നിന്ന് മാറ്റണമെന്നും സുരക്ഷാ വീഴ്ചയിൽ ജില്ലാ കളക്ടർക്കെതിരെ നടപടി വേണമെന്നുമാണ് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെടുന്നത് ഉന്നയിച്ച പരാതികൾ വസ്തുതാപരമാണെന്നും സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷയിൽ ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News