മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടം; പൂരം നടത്തിപ്പ് തീരുമാനിക്കാനുള്ള നിർണായക യോ​ഗം ഇന്ന്

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നിലപാട് അറിയിക്കും

Update: 2026-04-23 01:16 GMT

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോ​ഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് കലക്ട്രേറ്റിലാണ് യോ​ഗം ചേരുക. മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ചേരുന്ന യോ​ഗത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നിലപാട് അറിയിക്കും. പൂരം ആചാരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകട മേഖലയിൽ പൊലീസിന്റെ പരിശോധന ഇന്നും തുടരും. ഫോറൻസിക് വിദഗ്ധർക്കൊപ്പം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗവും പരിശോധന നടത്തും. വെടിക്കെട്ട് ദുരന്തത്തിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം, ഇനി ആരുടെയെങ്കിലും ശരീരഭാഗങ്ങൾ സമീപത്ത് തെറിച്ച് കിടക്കുന്നുണ്ടോ എന്നും പരിശോധിക്കും.

ഇന്നലെ നടത്തിയ പരിശോധനയിൽ ഒൻപത് ശരീരഭാഗങ്ങളാണ് കണ്ടെടുത്തത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. അപകടത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടമായത്. 10 പേർ ചികിത്സയിൽ തുടരുകയാണ്. നാലുപേരെ കാണാതായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. 

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News