അനുവദിച്ചതിനേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്

പടക്കനിർമാണശാല ഉടമ ബിനോയ് ജേക്കബിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്

Update: 2026-04-23 02:06 GMT

പാലക്കാട്: പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കതിരെ കേസെടുത്ത് പൊലീസ്. ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയ്ക്കെതിരെയാണ് കേസ്. ലൈസൻസിയായ ബിനോയ് ജേക്കബിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

തിരുവമ്പാടിയുടെ പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പാറമേക്കാവിന്റെ പടക്കനിർമാണശാലയിൽ പരിശോധന നടത്തിയത്. തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോ​ഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിൽ പടക്കനിർമാണശാല സീൽ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് ലൈസൻസിയായ ബിനോയ് ജേക്കബ്.

Advertising
Advertising

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോ​ഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് കലക്ട്രേറ്റിലാണ് യോ​ഗം ചേരുക. മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ചേരുന്ന യോ​ഗത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നിലപാട് അറിയിക്കും. പൂരം ആചാരമായി നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News