തിരുവനന്തപുരത്ത് മദ്യം നൽകി ബോധം കെടുത്തി യുവാവിന്‍റെ സ്വര്‍ണവും പണവും കവര്‍ന്ന കേസ്; രണ്ടുപേര്‍ പിടിയില്‍
കീഴാറ്റിങ്ങൽ സ്വദേശി രാജു, പഴഞ്ചിറ കാട്ടുവിള സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്
Update: 2025-04-28 05:14 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യം നൽകി കടയ്ക്കാവൂർ സ്വദേശിയിൽ നിന്ന് സ്വർണ്ണമാലയും പണവും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. കീഴാറ്റിങ്ങൽ സ്വദേശി രാജു, പഴഞ്ചിറ കാട്ടുവിള സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്. മൂന്ന് പവന്റെ മാലയും 25000 രൂപയുമാണ് നഷ്ടമായത്.
ഏപ്രില്‍ ആറിനാണ് കവര്‍ച്ച നടന്നത്. കടയ്ക്കാവൂർ സ്വദേശിയായ യുവാവിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ബാറിലെത്തിച്ച് അളവില്‍ കൂടുതല്‍ മദ്യം നല്‍കി ബോധം കെടുത്തി.യുവാവിനെ മര്‍ദിക്കുകയും കഴുത്തിലുണ്ടായ സ്വര്‍ണവും പണവും പ്രതികള്‍ കൈക്കലാക്കുകയും ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.