വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്, കോടതിയുടെ ഉത്തരവ് പൂർണമായും നടപ്പിലാക്കും: മന്ത്രി എൻ.ഷംസുദ്ദീൻ

വഖഫ് ബോർഡ് സർക്കാരിന് പുനസംഘടിപ്പിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്

Update: 2026-07-23 13:25 GMT

തിരുവനന്തപുരം: സർക്കാരിന് വഖഫ് വിഷയത്തിൽ ഇരട്ടത്താപ്പില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ. സുപ്രിംകോടതി പറയുന്നത് നടപ്പാക്കുമെന്നും വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എൻ.ഷംസുദ്ദീൻ പറഞ്ഞു.

'നിലവിലെ വഖഫ് ബോർഡ് നോമിനേഷനുകളിൽ ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അത് ശരിയായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. അതുകൊണ്ടാണല്ലോ നിലവിലുള്ള വഖഫ് ബോർഡിന് പൂർണസ്വാതന്ത്രത്തിൽ പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചത്. ബോർഡ് പുനസംഘടിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതി പറയുന്നത്. കൃത്യമായ പരിശോധനകൾ നടത്തിയതിന് ശേഷം, സുപ്രിംകോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ന്യായമായ രീതിയിൽ മുന്നോട്ടുപോകും'. മന്ത്രി വ്യക്തമാക്കി. 

Advertising
Advertising

വഖഫ് ബോർഡ് സർക്കാരിന് പുനസംഘടിപ്പിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന് ബോർഡിന് വിലക്കില്ലെന്നും ബോർഡ് രൂപീകരണത്തിൽ പിഴവുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിക്കുകയുണ്ടായി. വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്നതിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്താമെന്ന സർക്കാർ നിലപാട് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ 11 അംഗ വഖഫ് ബോർഡിൽ ഒമ്പത് അംഗങ്ങളെയാണ് നിയമിച്ചത്. വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അംഗങ്ങൾ ഇതര മതസ്ഥരായിരിക്കണം. ഇത് ഒഴിച്ചിട്ടാണ് കഴിഞ്ഞ സർക്കാർ ബോർഡ് രൂപീകരിച്ചത്. ഈ രണ്ട് അംഗങ്ങളുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോൺ ജോർജും ചില ക്രിസ്ത്യൻ സംഘടനകളും സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈക്കോടതി നേരത്തെ വഖഫ് ബോർഡ് പ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, വഖഫ് ബോർഡിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്‍റെ ജോയിന്‍റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി പിന്നീട് റദ്ദാക്കിയിരുന്നു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News