കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ ചുമത്തി
കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നെന്ന് സംശയം
Update: 2025-05-16 05:45 GMT
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെമൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ചു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്നാണ് സംശയം. 50 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയ പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി.
കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിക്രൂരമായ ദൃശ്യങ്ങളാണ് ഫോണിലുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.ബന്ധുവിനൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.