മെസി കേരളത്തിലേക്കില്ല?; ഒക്ടോബറിൽ ചൈനയുമായി മത്സരം ഉറപ്പിച്ചതായി അർജന്‍റീനിയൻ മാധ്യമങ്ങൾ

ഒക്ടോബറിൽ ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ കളിക്കുമെന്ന് കായിക മന്ത്രി അറിയിച്ചിരുന്നു

Update: 2025-05-16 04:20 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട് :  അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ഇല്ലെന്ന് സൂചന. ഒക്ടോബറിൽ ചൈനയുമായി മത്സരം ഉറപ്പിച്ചതായിഅർജന്റീനയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അംഗോളയിലും ഖത്തറിലും മത്സരങ്ങൾ ഉറപ്പിച്ചെന്ന് അർജന്റീനിയൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റൻ എഡ്യൂൾപറഞ്ഞു.

ഒക്ടോബറിൽ ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ കളിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുന്ന ദിവസവും എണ്ണി കാത്തുനിൽക്കുകയാണ് ആരാധകർ. മത്സരത്തിനുള്ള മൈതാനത്തിന്റെ സൗകര്യങ്ങൾ വിലയിരുത്താൻ അർജന്റീന ടീമിന്റെ പ്രതിനിധികൾ എത്തുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. പക്ഷേ ഇതുവരെ അർജന്റീനയിൽ നിന്നാരും കേരളത്തിൽ എത്തിയിട്ടില്ല.

അതിനിടെയാണ്  ഒക്ടോബറിൽ ചൈനയുമായി ടീം മത്സരം ഉറപ്പിച്ചതായി അർജന്റീനയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മത്സരം ചൈനീസ് ദേശീയ ടീമുമായാണ് നടക്കുക.ചൈനയ്ക്ക് പുറമെ അംഗോളയിലും ഖത്തറിലും മത്സരങ്ങൾ ഉറപ്പിച്ചെന്ന് അർജന്റീനിയൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റൻ എഡ്യൂൾ സമൂഹമാധ്യമ പേജിൽ കുറിച്ചു.

ഖത്തറിൽ അമേരിക്കയുമായി അർജന്റീന ഏറ്റുമുട്ടുമെന്നാണ് റിപ്പോർട്ട്. അർജന്റീന കേരളത്തിൽ എത്തില്ലെന്ന സൂചനകൾ ആഴ്ചകൾക്കു മുൻപ് വന്നെങ്കിലും കായികമന്ത്രി പ്രതികരിച്ചിരുന്നില്ല. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News