'ഇനിയും ഹിന്ദു വീടുകളിൽ കയറിയാൽ കാല് വെട്ടും'; വയനാട്ടിൽ പാസ്റ്റർക്ക് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ഭീഷണി
ഏപ്രിലിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
Update: 2025-08-02 13:05 GMT
വയനാട്: സുൽത്താൻ ബത്തേരിയിൽ പാസ്റ്റർക്ക് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽവെച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. എന്തിനാണ് ഹിന്ദു വീടുകളിൽ കയറുന്നത് എന്ന ചോദിച്ച ബജ്‌റംഗ് ദൾ പ്രവർത്തകർ ഇനിയും ഹിന്ദു വീടുകളിൽ കയറിയാൽ കാല് വെട്ടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. അതിനിടെ ഒരു പ്രവർത്തകൻ പാസ്റ്ററെ അടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏപ്രിലിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.