ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം അക്കാദമിക് സെമിനാറും സൗദ പടന്ന ഫെലോഷിപ്പ് വിതരണവും നടത്തി

ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയും സിഎസ്ആർ എക്‌സിക്യൂട്ടീവ് മെമ്പറുമായ ടി.മുഹമ്മദ് വേളം മോഡറേറ്ററായിരുന്നു.

Update: 2025-08-02 11:47 GMT
Advertising

കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്കാദമിക് സെമിനാറും സൗദ പടന്ന ഫെലോഷിപ്പ് വിതരണവും നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സാജിത പി.ടി.പി ഫെലോഷിപ്പ് വിതരണം നടത്തി. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയും സിഎസ്ആർ എക്‌സിക്യൂട്ടീവ് മെമ്പറുമായ ടി.മുഹമ്മദ് വേളം മോഡറേറ്ററായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.റുക്‌സാന, വനിതാ വിഭാഗം ജനറൽ സെക്രട്ടറി റജീന ബീഗം എന്നിവർ സംസാരിച്ചു.

സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്തവും, വിശാലവുമായ വ്യവഹാരങ്ങളിൽ ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്ന നിയമ നിർദേശങ്ങളെ, അതിന്റെ സമീപന രീതികളെ മുൻനിർത്തി പുനർചിന്തകൾക്കും ചർച്ചകൾക്കും വിധേയമാക്കേണ്ടതുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ശരിയായ ഇസ്‌ലാമിക മാതൃകകളെ അടിസ്ഥാനമാക്കി ഇത്തരം വിഷയങ്ങളിൽ സമൂഹത്തിൽ നിന്നും രചനാത്മകവും, സ്ത്രീ സുരക്ഷിതത്വത്തിലൂന്നിയതുമായ സംസ്‌കാരവും, പ്രായോഗിക സമീപനങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നും സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

അനന്തരാവകാശം, വിധവാ ജീവിതം, വിധവാ വിവാഹം, ഏക രക്ഷാകർതൃത്വം, വിഭിന്ന ശേഷി വ്യവഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഹിബ.വി, ലബീബ.എം, ഫാത്തിമത് സഹ്‌റ, ഖദീജ മെഹ്യബിം, അഫ്‌നാൻ അബ്ദുൽ കരീം എന്നിവർ വിഷയാവതരണം നടത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News