നിതിൻ രാജ് കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

ഗുരുതരമായ തെറ്റാണെന്നും നടപടിയെടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും സർക്കാർ അഭിഭാഷകനോട് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി

Update: 2026-07-24 07:16 GMT

കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. ഒരുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ മാത്രം മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. ഇനി ആവർത്തിക്കില്ല എന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി. ഗുരുതരമായ തെറ്റാണെന്നും നടപടിയെടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും സർക്കാർ അഭിഭാഷകനോട് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി.

നിതിൻ രാജ് കേസിലെ പ്രതി ഡോക്ടർ റാമിന്‍റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെ ചെയ്തതോടെ തലശ്ശേരി സെഷൻസ് കോടതി അദ്ദേഹത്തെ വിട്ടയിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി നിതിൻ രാജിന്‍റെ കുടുംബം നൽകിയ ഹരജിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ച് പരിഗണിച്ചത് . കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ സുധീർ കല്ലൻ ഇന്ന് നേരിട്ട് ഹാജരായി. എത്ര വർഷത്തെ സർവീസ് ഉണ്ടെന്ന് കോടതി ഡിവൈഎസ്പിയോട് ചോദിച്ചു.22 വർഷത്തെ സർവീസ് എന്ന മറുപടി.ഇതുവരെ എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ചോദ്യം ഒരുപാട് പേരെ ചെയ്തിട്ടുണ്ടെന്ന് മറുപടി.

Advertising
Advertising

മാനദണ്ഡങ്ങൾ പാലിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ പേരിൽ ആരെയെങ്കിലും കോടതി വിട്ടയച്ചിട്ടുണ്ടോ എന്ന് ചോദ്യം. ഇല്ലെന്ന് ഡിവൈഎസ്പി . പിന്നെ ഈ കേസിൽ മാത്രം എന്തുകൊണ്ട് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് കോടതി ചോദിച്ചു. പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയല്ലേ ഇതെല്ലാം ചെയ്തത്..ഉന്നത ഉദ്യോഗസ്ഥർ ആരെങ്കിലും പറഞ്ഞിട്ടാണോ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് .തൂഫാൻ അടക്കമുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ശോഭ കെടുത്താൻ വേണ്ടിയാണോ ഇതെല്ലാം ചെയ്തതെന്നും കോടതി ചോദിച്ചു.

ഇനി ആവർത്തിക്കില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി. ഗുരുതരമായ തെറ്റാണ് നടപടിയെടുത്തെ മതിയാകുമെന്ന് സർക്കാർ അഭിഭാഷകനോട് ഹൈക്കോടതി വ്യക്തമാക്കി. മറുപടി എടുത്തില്ലെങ്കിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും പറഞ്ഞു . എസ്പിക്കെതിരെയും വിമർശനം ഉണ്ടായി. എന്തിനാണ് മേൽനോട്ട ചുമതലയെന്ന് ഹൈക്കോടതി ചോദിച്ചു. പോയ എല്ലാ കാര്യങ്ങളും അന്വേഷണം ഉദ്യോഗസ്ഥനോട് ചോദിച്ചോ ?അറസ്റ്റിന്‍റെ കാരണങ്ങൾ അറിയിച്ചോ എന്ന് പരിശോധിച്ചോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ .

അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റാതിരിക്കാൻ മേൽനോട്ടം നടത്തേണ്ടത് എസ്‌പിയാണെന്നും കോടതി ഓർമിപ്പിച്ചു. വാദത്തിനിടെ മൈക്ക് ഓഫ് ചെയ്തതിന് സർക്കാർ അഭിഭാഷകനെ ഹൈക്കോടതി വിമർശിച്ചു. മാധ്യമങ്ങൾ കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നു എന്നാണ് സർക്കാർ അഭിഭാഷകൻ മറുപടി നൽകിയത് . മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്കാർ ആരാണ് അധികാരം തന്നതെന്ന് കോടതി തിരികെ ചോദിച്ചു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News