ബിജെപി പാർലമെന്‍ററി പാർട്ടി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി

ശ്യ‌മപ്രസാദ് മുഖർജി, ദീൻ ദയാൻ ഉപാദ്ധ്യായ എന്നിവരുടെ ചിത്രങ്ങളുടെ നടുവിലായാണ് ഭാരതാംബയുടെ ചിത്രം വെച്ചിട്ടുള്ളത്

Update: 2026-07-24 06:43 GMT

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിട്ടുള്ളത്.

ശ്യ‌മപ്രസാദ് മുഖർജി, ദീൻ ദയാൻ ഉപാദ്ധ്യായ എന്നിവരുടെ ചിത്രങ്ങളുടെ നടുവിലായാണ് ഭാരതാംബയുടെ ചിത്രം വെച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിൽ ചിത്രം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടമുണ്ടോയെന്ന് നിയമസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് മറുപടി പറയേണ്ടത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് നിലവിൽ പാർലമെന്ററി പാർട്ടി ഓഫീസ് അനുവദിച്ചിട്ടുള്ളത്.

Advertising
Advertising

രാജ്ഭവനിലുൾപ്പെടെ ഭാരതാംബയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തുന്ന ​ഗവർണറുടെ പരിപാടിയിൽ നിന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ തന്നെ ഇറങ്ങിപ്പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ‌പുഷ്പാർച്ചന സമർപ്പിക്കാൻ വിസമ്മതിച്ചു കൊണ്ട് അന്ന് മന്ത്രി വി. ശിവൻകുട്ടി, പി. പ്രസാദ് എന്നിവർ പ്രതിഷേധിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ നിയമസഭയിൽ കൂടി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചിരിക്കുന്നത്. 

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News