ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; പ്രഖ്യാപനങ്ങളല്ല, ഉറപ്പാണ് വേണ്ടതെന്ന് സമരസമിതി

ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുമായി ചര്‍ച്ച നടത്തുന്നത്

Update: 2025-04-02 07:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാളെ വൈകിട്ട് മൂന്നുമണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുമായി ചര്‍ച്ച നടത്തുന്നത്.  സമരം  52ാം ദിവസത്തിൽ എത്തി നിൽക്കുമ്പോളാണ് മന്ത്രി ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ സമരക്കാരുമായും മറ്റ്സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു.  എന്നാൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിൽ പരിഗണിക്കണമെന്നും പ്രഖ്യാപനങ്ങളല്ല ഉറപ്പുകളാണ് വേണ്ടതെന്നും സമര സമിതി നേതാക്കൾ പറയുന്നു.

ആശമാർക്ക് പിന്തുണയുമായി ഇന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വേദിയിലെത്തി. ആശാന്മാരോട് കാണിക്കുന്ന ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു രാപ്പകൽ സമരത്തിന് സമാന്തരമായി നടക്കുന്ന നിരാഹാര സമരം 14 ദിവസത്തെത്തിയതോടെ ആരോഗ്യസ്ഥിതി മോശമായ അനിത കുമാരിയെ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ നാളെ INTUC സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി പിന്തുണ ഔദ്യോഗികമായി അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News