ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

അപകട സാധ്യത അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്

Update: 2025-04-03 05:31 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്നതിൽ  ചികിത്സപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. മാതാവിന് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ട്. അപകടസാധ്യത അറിയിക്കുന്നതിൽ രണ്ട് ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടുവെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.  ഡോ. സി വി പുഷ്പ കുമാരി, ഡോ കെ എ ഷെർലി എന്നിവർക്കെതിരെ നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്.

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് തപാൽ വഴി മറുപടി നൽകിയത്.2024 നവംബർ എട്ടിനാണ് കുഞ്ഞു ജനിച്ചത്.

അതേസമയം, നടപടി ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെ മാത്രം പോരെന്ന് കുഞ്ഞിന്‍റെ പിതാവ് അനീഷ് മീഡിയവണിനോട് പറഞ്ഞു. സ്കാനിങ് നടത്തിയ ലാബിനെതിരെയും നടപടി വേണമെന്നും അനീഷ് ആവശ്യപ്പെട്ടു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News