'ന്യൂനപക്ഷാവകാശങ്ങളിൽ കടന്നുകയറരുത്, ഇന്ന് വഖഫാണെങ്കിൽ നാളെ മറ്റേതെങ്കിലും മതത്തിനെതിരെയും ഉപയോഗിക്കാം': വഖഫ് ബില്ലിൽ സിറോ മലബാർ സഭ

പല സ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കൺമുന്നിലുണ്ട്. അതുകൊണ്ട് തന്നെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര

Update: 2025-04-03 06:20 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: വഖഫ് ഭേദഗതി ബില്ലിലൂടെ ന്യൂനപക്ഷാവകാശങ്ങൾക്ക് മേൽ കടന്നുകയറരുതെന്ന് സിറോ മലബാർ സഭ.

ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷ എംപിമാരും ഇക്കാര്യം ചർച്ചയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സിറോ മലബാർ സഭ വക്താവ് ആന്റണി വടക്കേക്കര പറഞ്ഞു. വഖഫ് ബില്‍ ലോക്സഭ പാസാക്കിയതിന് പിന്നാലെയുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'' ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ഉണ്ടാകാൻ പാടില്ല. ഇന്ന് വഖഫാണെങ്കില്‍ നാളെ അത് മറ്റേന്തെങ്കിലും മതങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള സാധ്യതയേയും തള്ളിക്കളയാനാകില്ലല്ലോ. പല സ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ കൺമുന്നിലുണ്ട്. അതുകൊണ്ട് തന്നെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാവർക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്''- ആന്റണി വടക്കേക്കര

അതേസമയം വഖഫ് ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാറിനെ പിന്തുണച്ചും അദ്ദേഹം സംസാരിച്ചു. ബില്‍, മുനമ്പം ജനതയ്ക്ക് ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ കൃത്യമായ നിലപാടെടുത്തെന്നും ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിന് എതിരല്ല, ഇന്ത്യൻ ഭരണ ഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News