'ആട്ടിൻതോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ ക്രൈസ്തവ സമൂഹം തിരിച്ചറിയണം'; ജോൺ ബ്രിട്ടാസ് എം.പി
'മുനമ്പത്ത് ഒരാളെ പോലും കുടിയിറക്കാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും'
മധുര:കേരളത്തിലെ ക്രൈസ്തവ സമൂഹം ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ബൈബിൾ കൈവശം വച്ചത് കൊണ്ട് മാത്രം അറസ്റ്റ് ചെയ്യുന്ന സാഹചര്യമടക്കം ബിജെപി ഭരിക്കുന്ന യുപിയിലുണ്ട്.
മുനമ്പത്ത് ഒരാളെ പോലും കുടിയിറക്കാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കെസിബിസിയുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ല. ആരെയും ഇത് വരെ മുനമ്പത്ത് നിന്നും കുടിയിറക്കിയിട്ടില്ലല്ലോയെന്നും ബ്രിട്ടാസ് ചോദിച്ചു.
'ഈ രാജ്യത്ത് ബിജെപിക്കെതിരെ രൂപപ്പെടുന്ന ഐക്യമാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ കണ്ടത്. ക്രൈസ്തവരുടെ മേൽ കള്ള കണ്ണീർ ഒഴുക്കിയാൽ കുറച്ച് എംപിമാരെ കിട്ടും എന്നുള്ള വ്യാമോഹം ബിജെപിക്ക് ഉണ്ടായിരുന്നു. ബിജെപിയുടെ കള്ളക്കളി പൊളിച്ചടുക്കാൻ പ്രതിപക്ഷത്തിനായി. മുസ്‍ലിംകള്‍ക്കെതിരെ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന നടപടി പിന്നീട് ദലിത്, മറ്റ് വിഭാഗങ്ങൾക്കെതിരെയും ഉണ്ടാകും എന്ന് തിരിച്ചറിവാണ് ഐക്യത്തിന് കാരണം.ബി ആർ എസ്, വൈ എസ് ആർ പാർട്ടികൾ പ്രതിപക്ഷത്തിനൊപ്പം ഉണ്ടാകും. സാങ്കേതികപരമായി ബില്ല് വിജയിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ധാർമികമായി അവർ തോറ്റുപോയി'. ബ്രിട്ടാസ് പറഞ്ഞു.