വഖഫ് ബില്ലിൽ കേരള കോൺഗ്രസ് എമ്മില്‍ ആശയക്കുഴപ്പം
ബിൽ അവതരിപ്പിച്ച ശേഷം അന്തിമ നിലപാട് എടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം
Update: 2025-04-03 08:18 GMT
കോട്ടയം: വഖഫ് ബില്ലിൽ കേരള കോൺഗ്രസ് എമ്മിന് ആശയക്കുഴപ്പം.ബില്ലിലെ ചില വ്യവസ്ഥകളെ സ്വാഗതം ചെയ്യുമ്പോൾ ചിലതിനെ എതിർക്കണം എന്നാണ് കേരള കോൺഗ്രസ് നിലപാട്. ബിൽ അവതരിപ്പിച്ച ശേഷം അന്തിമ നിലപാട് എടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.
എന്നാൽ ജോസ് കെ മാണി എല്‍ഡിഎഫിന്‍റെ പൊതു നിലപാടിനെ ദുർബലമാക്കുമെന്ന് കരുതുന്നില്ലെന്നും കെ.രാധാകൃഷ്ണൻ എം.പി വ്യക്തമാക്കി.