പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധ; മലപ്പുറത്ത് അഞ്ചര വയസുകാരി ഗുരുതരാവസ്ഥയില്‍
തെരുവ് നായയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു
Update: 2025-04-28 06:01 GMT
മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശിയുടെ മകൾക്കാണ് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്.
മാർച്ച് 29 നാണ് പെണ്‍കുട്ടിക്കും മറ്റ് ആറുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. മുറിവുകളെല്ലാം ഉണങ്ങിയെങ്കിലും കഴിഞ്ഞ ദിവസം പനി ബാധിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു.തുടര്‍ന്നാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.