24 വെട്ടിന് ശേഷം എമ്പുരാൻ തിയറ്ററുകളിൽ; റീ എഡിറ്റ് ചെയ്തിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ഓര്‍ഗനൈസര്‍

ആദ്യപ്രദർശനം തിരുവനന്തപുരം ആർടെക് മാളിലെ തിയറ്ററിൽ നടന്നു

Update: 2025-04-02 08:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: വിവാദങ്ങൾ തുടരുന്നതിനിടെ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. ഇന്നലെ രാത്രി മുതലാണ് കേരളത്തിൽ ചിത്രത്തിന്‍റെ പുതിയ പതിപ്പ് പ്രദർശിപ്പിച്ചു തുടങ്ങിയത്. ചില ഭാഗങ്ങൾ വെട്ടിമാറ്റിയിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയുണ്ടെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ ആരോപിച്ചു.

സംഘപരിവാർ ആക്രമണങ്ങൾക്കും 24 വെട്ടിനു ശേഷമാണ് എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യപ്രദർശനം തിരുവനന്തപുരം ആർടെക് മാളിലെ തിയറ്ററിൽ നടന്നു. ഉച്ചയോടെയാണ് കേരളത്തിലെ മറ്റു തിയറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചു തുടങ്ങിയത്. വെട്ടിയ എമ്പുരാൻ പുറത്തിറങ്ങിയിട്ടും ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീണ്ടും രംഗത്തുവന്നു. റീഎഡിറ്റ് ചെയ്തിട്ടും ചിത്രത്തിൽ ദേശവിരുദ്ധതയും ഹിന്ദു, ക്രിസ്ത്യൻ വിരുദ്ധതയും തുടരുന്നു എന്നാണ് ഓർഗനൈസറിന്‍റെ ആരോപണം.

മുരളി ഗോപി-പൃഥ്വിരാജ് ബന്ധത്തെപ്പറ്റി അന്വേഷിക്കണമെന്നും ഓർഗനൈസർ വ്യക്തമാക്കി. അതേസമയം സെൻസർ ബോർഡ് ഭരണകൂട താല്‍പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും പ്രദർശനാനുമതി കിട്ടിയ ശേഷം സിനിമയ്ക്കെതിരെ പ്രകോപനം ഉണ്ടാക്കുന്നതിൽ രാഷ്ട്രീയമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ബിജെപിയോടുള്ള പ്രതിഷേധമായി എമ്പുരാൻ എല്ലാവരും കാണണമെന്നും ഗുജറാത്തിൽ എന്ത് സംഭവിച്ചു എന്ന് സിനിമയിൽ പറയുന്നുണ്ടെന്നും ദീപാ ദാസ് മുൻഷി പ്രതികരിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News