'സിനിമാ താരങ്ങൾക്ക് ലഹരി കൈമാറി'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി
പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ്
ആലപ്പുഴ: ലഹരി കൈമാറിയത് സിനിമാ താരങ്ങള്‍ക്കെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി. പ്രമുഖ നടന്മാർക്ക് ലഹരി കൈമാറി എന്നാണ് യുവതി എക്സൈസിന് നല്‍കിയ മൊഴി. രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീന സുൽത്താന പിടിയിലാകുന്നത്.
സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന്ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു.
വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍ വിതരണം ചെയ്തത്.മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ് തസ്ലിമ ആലപ്പുഴയിൽ എത്തിയത്. തായ്ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന.മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് തസ്ലീന സുൽത്താനയെ പിടികൂടിയത് . ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.