ഡോ.എ ജയതിലക് അടക്കമുള്ളവർക്കെതിരായ പരാതി വിജിലൻസ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കൈമാറി
പി.എം അജയ് പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം
Update: 2025-04-28 05:28 GMT
തിരുവനന്തപുരം: നിയുക്ത ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് അടക്കമുള്ളവർക്കെതിരായ പരാതി സെൻട്രൽ വിജിലൻസ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കൈമാറി.
പട്ടിക ജാതി വികസന ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തി എന്നാണ് ജയതിലക് ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി.സിവിസിയുടെ അധികാര പരിധിക്ക് പുറത്ത് ആയതിനാലാണ് പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
പിഎം അജയ് പദ്ധതിയുടെ കീഴിലുള്ള പണം വ്യാജ പരിശീലന പദ്ധതികള്‍,ബിനാമി സ്ഥാപനങ്ങള്‍,കൃത്രിമ രേഖകള്‍ എന്നിവയിലൂടെ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഇതിന് തെളിവായുള്ള വിവരാവകാശ രേഖയും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു.