തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസംഗം: ജി.സുധാകരനെതിരെ കേസെടുക്കുന്നതിൽ പൊലീസിന് ഇന്ന് നിയമോപദേശം ലഭിക്കും

വെളിപ്പെടുത്തൽകുറ്റസമ്മതമായി കണക്കാക്കാൻ പറ്റുമോ എന്ന് പരിശോധിക്കും

Update: 2025-05-16 00:39 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി എന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വിവാദ പ്രസംഗത്തിൽ കേസെടുക്കുന്നതിലുള്ള നിയമപോദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും . ആലപ്പുഴ ഡെപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷൻ അഡ്വ.ബിജി ആണ് നിയമോപദേശം നൽകുക .

ജി.സുധാകരനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകലക്ടർ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നൽകിയിരുന്നു . 1989 ൽ നടന്ന സംഭവത്തിൽ തെളിവ് കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ച് ദുഷ്കരമാകും.

അതേസമയം, സുധാകരന്റെ വെളിപ്പെടുത്തൽ കുറ്റസമ്മതമായി കണക്കാക്കി കേസെടുക്കാനാവുമോ എന്ന കാര്യത്തിലാണ് ഡിജിപി നിയമോപദേശം നൽകുക.

എന്‍ജിഒ യൂണിയൻ പരിപാടിയിൽ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷം താൻ ഭാവനാത്മകമായി പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് ജി.സുധാകരന്റെ വാദം. തെരഞ്ഞെടുപ്പിൽ ഇതുവരെ കൃത്രിമം കാണിച്ചിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് ശേഷം പറഞ്ഞത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News