നരഭോജി കടുവക്കായി ദൗത്യം ആരംഭിച്ചു; ഡോ.അരുൺ സക്കറിയയും സംഘവും കാളികാവിലെത്തി
കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം
Update: 2025-05-16 01:44 GMT
മലപ്പുറം: കാളികാവ് അടക്കാക്കുണ്ടിൽ യുവാവിനെ കൊന്ന നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് എത്തി. അമ്പതോളം വരുന്ന ആർആർടി സംഘങ്ങളും ദൗത്യത്തിൽ പങ്കെടുക്കും.
പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകൾ ഇന്നലെ രാത്രി മുതൽ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.