വിവാദങ്ങൾക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും
കൊച്ചി നോര്‍ത്ത് എസ് എച്ച് ഒയ്ക്ക് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
കൊച്ചി: വിവാദങ്ങള്‍ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. നാര്‍ക്കോട്ടിക്സ് സംഘത്തിന്‍റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നടന് ഇന്നലെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചി നോര്‍ത്ത് എസ് എച്ച് ഒയ്ക്ക് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്‍റെ തീരുമാനം.
നടിയുടെ പരാതിയിൽ ഷൈൻ ഇന്‍റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ' മെയിൽ അയച്ചതായി ഷൈനിന്‍റെ കുടുബം അറിയിച്ചിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.