കോട്ടയത്ത് പൊലീസുകാരനെ കാണാതായെന്ന് പരാതി
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു.
Update: 2025-04-19 13:08 GMT
കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാതായതായി പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്.
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു. പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശിയായ അനീഷ് വിജയൻ ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് പോയെങ്കിലും വീട്ടിലെത്തിയില്ല. ഇതിനു പിന്നാലെയാണ് കുടുംബം പരാതി നൽകിയത്.
ഇന്ന് രാവിലെ വീണ്ടും ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബാംഗങ്ങളും സഹപ്രവർത്തകരും പറയുന്നു. ജോലി സംബന്ധമായോ കുടുംബപരമായോ പ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.