പവന് 13.75 രൂപയിൽ നിന്ന് 71,560 രൂപയിലേക്ക്; നൂറ്റാണ്ടിന്റെ സ്വർണക്കുതിപ്പ് ഇങ്ങനെ
2005-2015 കാലയളവിലാണ് സ്വർണ വിലയിൽ കുതിച്ചുചാട്ടമുണ്ടായത്.
കൊച്ചി: സ്വർണവില സർവകാല റെക്കോർഡിൽ എത്തിനിൽക്കുന്ന സമയമാണിന്ന്. ഒരു പവൻ സ്വർണത്തിന് 71,560 രൂപയാണ് ഇന്നത്തെ വില. എന്നാൽ ഒരു നൂറ്റാണ്ട് മുമ്പ് 1925 മാർച്ച് 31ന് 13.75 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് ഓരോ 10 വർഷത്തിനിടയിലും വിലയിൽ ഉണ്ടായ മാറ്റം പരിശോധിച്ചാൽ ക്രമാനുഗതമായ വർധനവാണ് കാണാൻ കഴിയുക.
അതേസമയം 2005-2015 കാലയളവിലാണ് വിലയിൽ കുതിച്ചുചാട്ടമുണ്ടായത്. 2005 മാർച്ച് 31ന് 4550 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിലയെങ്കിൽ 2015 മാർച്ച് 31ന് അത് 19,760 രൂപയായി. 2025 മാർച്ച് 31ന് അത് 67,400 രൂപയായി. ഏപ്രിൽ 19ന് വില 71,560 രൂപയിലെത്തി നിൽക്കുന്നു.
സ്വർണത്തിന്റെ കുതിപ്പ് ഇങ്ങനെ
1925 മാർച്ച് 31 13.75 രൂപ
1935 മാർച്ച് 31 22.65 രൂപ
1945 മാർച്ച് 31 45.49 രൂപ
1955 മാർച്ച് 31 58.11 രൂപ
1965 മാർച്ച് 31 90.20 രൂപ
1975 മാർച്ച് 31 396 രൂപ
1985 മാർച്ച് 31 1,573 രൂപ
1995 മാർച്ച് 31 3,432 രൂപ
2005 മാർച്ച് 31 4550 രൂപ
2015 മാർച്ച് 31 19,760 രൂപ
2025 മാർച്ച് 31 67,400 രൂപ
2025 ഏപ്രിൽ 19 71,560 രൂപ