വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു; മിന്ത്രക്കെതിരെ കേസെടുത്ത് ഇഡി
1654 കോടി രൂപയുടെ വിനിമയവുമായി ബന്ധപ്പെട്ട് ഫെമ നിയമപ്രകാരമാണ് കേസ്
Update: 2025-07-23 11:22 GMT
ന്യൂഡൽഹി: ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രക്കെതിരെ ഫെമ നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്.
1654 കോടി രൂപയുടെ വിനിമയവുമായി ബന്ധപ്പെട്ടാണ് കേസ്. ഹോൾസെയിൽ വിൽപന നടത്തുന്നുവെന്ന വ്യാജേന വ്യത്യസ്ത ബ്രാൻഡുകളുടെ റീട്ടെയിൽ വിൽപനയാണ് മിന്ത്ര നടത്തിയതെന്നും ഇത് വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനമാണെന്നും ഇഡി വ്യക്തമാക്കി. മിന്ത്ര ഡയറക്ടേർസിനെയും അനുബന്ധ കമ്പനികളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.