26 ജീവനുകൾ കവർന്നെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്

ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് രാജ്യം

Update: 2026-04-22 13:19 GMT

കഴിഞ്ഞ വർഷം ഏപ്രിൽ 22നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താന് വലിയ തിരിച്ചടിയാണ് രാജ്യം നൽകിയത്. ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് രാജ്യം.

രാജ്യം വിറങ്ങലിച്ച ആക്രമണം നടന്ന പ്രദേശം ഇപ്പോൾ ശാന്തമാണ്. ആക്രമണമുണ്ടായ ബൈസൺവാലി പുൽമേടുകളിൽ ഉൾപ്പെടെ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുന്നുണ്ട്.എന്നാൽ, രാജ്യത്തിനേറ്റ ആ മുറിവ് ഇപ്പോഴും ഉണങ്ങാതെയുണ്ട്. കശ്മീരിന്റെ തണുപ്പ് തേടിയെത്തിയ സഞ്ചാരികൾക്ക് നേരെയാണ് ഭീകരവാദികൾ വെടിയുതിർത്തത്. ബൈസൺവാലി പുൽമേടുകളിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ 26 പേരാണ് മരണത്തിന് കീഴടങ്ങിയത്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനും ജീവൻ നഷ്ട്ടപ്പെട്ടു.

Advertising
Advertising

ഇന്ത്യക്കെതിരായ പ്രവർത്തികൾക്ക് തിരിച്ചടി ഉറപ്പെന്നും ഏത് സമയവും നീതി നടപ്പാക്കപ്പെടുമെന്നും കരസേന പറഞ്ഞു. കൊല്ലപ്പെട്ടവരെ പ്രധാനമന്ത്രിയും പ്രതിരോധനാ മന്ത്രിയും അനുസ്മരിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇന്ത്യ ഭീകരതക്ക് വഴങ്ങിളേനും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈനിക നടപടി തുടങ്ങിയത്. ശക്തമായ തിരിച്ചടിയിൽ പാകിസ്താന്‍റെ പ്രധാന സൈനികകേന്ദ്രങ്ങൾ ഉൾപ്പടെ ഇന്ത്യ തകർത്തു.

ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരരെയും വധിച്ച സൈന്യം, കശ്മീർ താഴ്വരയിലുടനീളം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഗൂഢാലോചനയെന്നും ആക്രമണം വര്‍ഗീയലക്ഷ്യത്തോടെയെന്നുമായിരുന്നു എന്‍ഐഎ കുറ്റപത്രം.1,597 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News