പഹൽഹാം ഭീകരാക്രമണം: സംഘർഷം ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും യുഎൻ

യുഎൻ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല

Update: 2025-04-30 03:07 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യക്കും പാകിസ്താനും ഇടയിലെ സംഘര്‍ഷ സാധ്യതയിൽ യുഎൻ ആശങ്കയറിയിച്ചു. ഇന്ത്യയുമായും പാകിസ്താനുമായും യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ്   സംസാരിച്ചു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ യുഎൻ സെക്രട്ടറി ജനറൽ നേരിട്ട് വിളിച്ചാണ്ചര്‍ച്ച നടത്തിയത്. സംഘര്‍ഷം ഒഴിവാക്കണമെന്നും ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചു.

ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎൻ ഒരുക്കമാണെന്നും സെക്രട്ടറി ജനറൽ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല, ഇന്ത്യ- പാക് അതിര്‍ത്തികളിൽ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നാണ് യുഎൻ ആവശ്യപ്പെടുന്നത്. എന്നാൽ യുഎൻ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, പഹൽഗാം ഭീകാരക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ മന്ത്രിസഭ സമിതി യോഗം ഇന്ന് വീണ്ടും ചേരും. അതിർത്തിയിൽ പാക് പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം എന്നാണ് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരുമായുള്ള യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി സൈന്യത്തിന് നിർദേശം നൽകിയത്. സേന ഇനി സംയുക്തമായി ആലോചിച്ച ശേഷമാകും തിരിച്ചടി. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News