യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ
മതനിന്ദ, വിസ തട്ടിപ്പ് കേസുകളിൽ ഇന്ത്യയിൽ പ്രതിയാണ്
Update: 2025-04-08 10:58 GMT
ന്യൂഡൽഹി: യുക്തിവാദി നേതാവ് സനൽ ഇടമറുകിനെ പോളണ്ടിൽ ഇൻറർപോൾ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മതനിന്ദ കേസുകളിൽ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിസ തട്ടിപ്പ് കേസിലും സനൽ പ്രതിയാണ്. 2012ല്‍ മതനിന്ദാ കേസില്‍പ്പെട്ട് ഇന്ത്യ വിട്ട സനല്‍ പിന്നീട് ഫിന്‍ലന്‍ഡിലായിരുന്നു താമസം.
റാഷനലിസ്റ്റ് ഇന്റർനാഷനലിന്റെ സ്ഥാപകൻ കൂടിയായ സനൽ ഇടമുറകിനെ മാർച്ച് 28ന് പോളണ്ടിലെ വാർസോ മോഡ്‍ലിൻ വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം അറസ്റ്റിലായതായി ഫിൻലൻഡിലെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. സനലിനെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.