Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെയുള്ള ആരോപങ്ങൾ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ആറ്റം ബോംബ്' കൈയ്യിലുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. പരാമർശം ജനാധിപത്യ സ്ഥാപനങ്ങൾക്ക് ഹാനികരമാണെന്ന് ബിജെപി രാജ്യസഭാ എംപി ഭീം സിംഗ് ചന്ദ്രവൻഷി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദേഹം ആക്രമണം തുടരുകയാണെങ്കിൽ അത് അങ്ങേയറ്റം നിർഭാഗ്യകരവും അപലപനീയവുമെന്നും ചന്ദ്രവൻഷി പറഞ്ഞു. തെളിവുകൾ പുറത്തു വന്നാൽ ബോംബ് പോലെ പൊട്ടുമെന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമീഷണർമാർ റിട്ടയർ ചെയ്താലും ജയിലിൽ പോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.