Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റഫറന്‍സിന് മേലെയുള്ള സുപ്രിംകോടതി വിധി നിരാശാജനകമെന്ന് സിപിഎം പിബി. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ വിധി ഒരു തരത്തിലും തടയില്ല. പരിമിതമായ ജുഡീഷ്യല്‍ ഇടപെടല്‍ മാത്രമാണ് ഏക ആശ്വാസം. ഗവര്‍ണര്‍മാരുടെ ഏകപക്ഷീയമായ പ്രവര്‍ത്തനത്തെ കുറിച്ച് ഭരണഘടനാപരമായ പരിശോധനയുണ്ടായില്ലെന്നും പിബി അറിയിച്ചു.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ആക്രമണത്തെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിധി ഒരു തരത്തിലും തടയുന്നില്ലെന്നായിരുന്നു സിപിഎം പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. ഗവര്‍ണര്‍മാര്‍ അമിതമായ കൈകടത്തുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ വിധി ആശ്വാസകരമാകുന്നില്ലെന്നും പരിമിതമായ ഇടപെടല്‍ മാത്രമാണ് ഏകാശ്വാസമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ബില്ലുകള്‍ തടഞ്ഞുവെക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി അതില്‍ ഇടപെടുമെന്നും നേരത്തെ സുപ്രിംകോടതി വിധിവിസ്താരത്തില്‍ പറഞ്ഞിരുന്നു.
ഗവര്‍ണര്‍മാരുടെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഭരണഘടനാപരമായ പരിശോധനകള്‍ ഉണ്ടായില്ലെന്ന വിമര്‍ശനവും പിബി ഉയര്‍ത്തിയിട്ടുണ്ട്. ആ വശം കൂടി സുപ്രിംകോടതി പരിശോധിക്കേണ്ടതായിരുന്നു. അതിലേക്ക് കോടതി കടന്നില്ലെന്നും വിധി വലിയ നിരാശയുണ്ടാക്കിയെന്നും പിബി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.