തേജസ് വിമാനാപകടം: പൈലറ്റ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി വിവരം
വിമാനം പെട്ടെന്ന് താഴെ വീണതിനാൽ രക്ഷപ്പെടാനായില്ലെന്ന് അന്വേഷണ സംഘം
ന്യൂഡല്‍ഹി: ദുബൈ എയർഷോക്കിടെ തേജസ് വിമാനാപകടത്തിൽ പൈലറ്റ് വിങ് കമാൻഡർ നമൻഷ് സിയാല്‍ രക്ഷപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി വിവരം.വിമാനം പെട്ടെന്ന് താഴെ വീണതിനാൽ രക്ഷപ്പെടാനായില്ലെന്ന് അന്വേഷണ സംഘം. അപകടം നടക്കുന്ന സമയത്ത് നിരവധി പേര്‍ എയര്‍ഷോയുടെ ദൃശ്യങ്ങള്‍ എടുത്തിരുന്നു.ഇവ പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം യുദ്ധവിമാനത്തില്‍ നിന്ന് പൈലറ്റ് ശ്രമിക്കുന്നതായി പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
അതിനിടെ, തേജസ് യുദ്ധ വിമാനം തകർന്ന് മരിച്ച പൈലറ്റ് വിങ് കമാൻഡർ നമൻഷ് സിയാലിന്റെ മൃതദേഹം കോയമ്പത്തൂരിലെ സുലൂരിലെത്തിച്ചു. സുലൂരിലെ സൈനിക കേന്ദ്രത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ശേഷം ഇന്ന് ജന്മനാടായ ഹിമാചൽ പ്രദേശിലേക്ക് കൊണ്ടുപോകും. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്, യുഎഇ പ്രതിരോധ സേന അദ്ദേഹത്തിന് അന്തിമാഭിവാദ്യമർപ്പിച്ച ശേഷമാണ് മൃതദേഹം അയച്ചത്. തേജസ് തകർന്ന അന്വേഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള സംഘം ദുബൈയിലെത്തും.